യൂത്ത് ലീഗ് നേതാവിൻ്റെ അഴിമതി: കൊതേരി സ്കൂളിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി
മട്ടന്നൂർ: കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് സർക്കാരിൽനിന്നും പണംതട്ടിയെടുത്തും വ്യാജ അധ്യാപക തസ്തിക സൃഷ്ടിച്ച് പലരിൽ നിന്നുമായി ലക്ഷങ്ങൾ വാങ്ങിയുും കൊതേരി എൽപി സ്കൂൾ മാനേജരും യൂത്ത് ലീഗ് നേതാവുമായ ഷുഹൈബ് കൊതേരി നടത്തിയ വിദ്യാഭ്യാസ അഴിമതിക്കെതിരെ ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി.
വിദ്യാർഥികൾക്ക് സർക്കാർ നൽകുന്ന ഉച്ചക്കഞ്ഞിയുടെ ഫണ്ട്, സൗജന്യ യൂണിഫോമിൻറെ തുക, പാഠപുസ്തകം എന്നിവ ഉൾപ്പെടെ നിരവധി ഗ്രാൻറും ആനുകൂല്യങ്ങളുമാണ് കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് കൊള്ളയടിച്ചതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. പൊതു വിദ്യാലയത്തിൻറെ പേരിൽ മാനേജർ ഷുഹൈബ് കൊതേരി നടത്തിയ കൊള്ളയും അഴിമതിയും വിജിലൻസ് അന്വേഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കൊതേരി ടൗണിൽനിന്നാരംഭിച്ച മാർച്ച് സ്കൂൾഗേറ്റിനു മുന്നിൽ പൊലീസ് തടഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ മുഹമ്മദ് സിറാജ് മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ലജീഷ് കൂടാളി അധ്യക്ഷനായി. ജോ. സെക്രട്ടറി വിനീത് തെളുപ്പ്, പി കെ അഭിനാഷ്, വിനീത് തെളുപ്പ് എന്നിവർ സംസാരിച്ചു.ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം സ്വാഗതം പറഞ്ഞു.
.jpg)

