കണ്ണൂർ കരുവഞ്ചാലിൽ കിണറിൽ വീണ് യുവാവ് മരിച്ചു
വെള്ളം കുറഞ്ഞിട്ടുണ്ടെന്ന് നോക്കാൻ പോയതായിരുന്നു രാജേഷ്. ഈ സമയത്ത് അബദ്ധത്തില്‍ കാല്‍വഴുതി കിണറ്റിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
കണ്ണൂർ.കരുവഞ്ചാലിൽ കിണറിൽ വീണ് യുവാവ് മരിച്ചു.കരുവഞ്ചാലിലെ പിജി രാജേഷ് (43) ആണ് മരിച്ചത്,കിണർ വൃത്തിയാക്കാൻ മോട്ടോർ ഇടുന്നതിനിടെയായിരുന്നു അപകടം .കരുവഞ്ചാല്‍ ടൗണിലെ ഓട്ടോ ഡ്രൈവറാണ് ഇദ്ദേഹം. ഇന്ന് രാവിലെയാണ് രാജേഷിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് കിണർ വൃത്തിയാക്കാൻ രാജേഷ് തൊഴിലാളികളെ ഏർപ്പാടാക്കിയിരുന്നു. ഇതിനായി പുലർച്ചെ നാല് മണിയോടെ മോട്ടോർ അടിച്ച് കിണറ്റിലെ വെള്ളം വറ്റിക്കാൻ തുടങ്ങി. തുടർന്ന് കിണറ്റില്‍ എത്രത്തോളം വെള്ളം കുറഞ്ഞിട്ടുണ്ടെന്ന് നോക്കാൻ പോയതായിരുന്നു രാജേഷ്. ഈ സമയത്ത് അബദ്ധത്തില്‍ കാല്‍വഴുതി കിണറ്റിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
രാജേഷിനെ കാണാതായതിനെ തുടർന്ന് പരിഭ്രാന്തരായ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ വീണുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും അവർ എത്തിയാണ് മൃതദേഹം പുറത്തെടുത്തതും. ജീബയാണ് ഭാര്യ. രാജേഷിന് രണ്ട് മക്കളുണ്ട്.
.jpg)

