കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്റെ റോഡ് ഉപരോധത്തിൽ പൊലീസുമായി സംഘർഷം
Oct 11, 2025, 22:33 IST
കണ്ണൂർ/ പഴയങ്ങാടി: ഷാഫി പറമ്പിൽ എം പി യെ പൊലീസ് കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച് പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് കല്യാശ്ശേരി മണ്ഡലം കമ്മിറ്റി നടത്തിയ റോഡ് ഉപരോധത്തിൽ സംഘർഷം.മാടായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന്ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധവുമായി രംഗത്ത് വന്നത്. റോഡ് ഉപരോധത്തിനിടയിൽ ഇരുചക്രവാഹനം റോഡിലൂടെ ഓടിച്ച് പോകാൻ നോക്കിയതാണ് സംഘർത്തിനിടയാക്കിയത്.
tRootC1469263">ഇരുചക്ര വാഹനത്തെ തടയുന്നത് പൊലീസ് എതിർത്തതോടെ പൊലീസും പ്രവർത്തകരും റോഡിൽ സംഘഷമായി. അരമണികൂറോളം റോഡ് ഉപരോധിച്ചതോടെ സമരക്കാരെ ബലമായി മാറ്റാൻ ശ്രമിച്ചതോടെ സമീപത്തെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. തുടർന്ന് നേതാകൾ എത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിൻതിരിപ്പിച്ചു. ഇതോടെ സംഘർഷത്തിന് അയവ് വന്നു.
.jpg)

