പൊതുമരാമത്ത് മന്ത്രിക്ക് പറ്റുന്ന പണി തെരുവ് നൃത്തമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വിജിൽ മോഹനൻ

Youth Congress leader Vigil Mohanan says the only job a Public Works Minister can do is street dancing
Youth Congress leader Vigil Mohanan says the only job a Public Works Minister can do is street dancing

കണ്ണൂർ : കുപ്പം ദേശീയ പാത നിർമ്മാണ മേഖലയടക്കം ജില്ലയിലെ പ്രധാന പാതകളെല്ലാം നാശത്തിൻ്റെ വക്കിൽ നിൽക്കുമ്പോൾ പൊതുമരാമത്ത് മന്ത്രി ഇൻസ്റ്റഗ്രാം റീൽസിലൂടെ തെരുവ് നർത്തകനെപ്പോലെ പെരുമാറുന്നുവെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജിൽ മോഹനൻ കണ്ണൂരിൽപറഞ്ഞു. 

tRootC1469263">

എടാട്ട്  നിർമ്മാണം പൂർത്തിയാക്കിയ ആറ് വരി പാതയിൽ വിള്ളൽ, കൊട്ടിയൂർ പാൽച്ചുരത്തെ മണ്ണിടിച്ചിൽ എന്നിങ്ങനെ ജില്ലയിലെ പല പ്രധാന പാതകളും അപകട ഭീഷണി ഉയർത്തി നിൽക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരസ്പരം കുറ്റപ്പെടുത്തി പൊതുജനത്തെ കുരുതിക്ക് കൊടുക്കുന്നത് നോക്കി നിൽക്കാനാവില്ല, ശക്തമായ സമര പരിപാടികളുമായി യൂത്ത് കോൺഗ്രസ്‌ രംഗത്ത് വരുമെന്നും  അദ്ദേഹം മുന്നറിയിപ്പ് നൽകി.

Tags