യൂത്ത് കോൺഗ്രസ് പദയാത്ര: കണ്ണൂർ നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ ഗതാഗത നിയന്ത്രണം

Youth Congress Padayatra: Traffic restrictions in Kannur city today from 1 PM


കണ്ണൂർ: യൂത്ത് കോൺഗ്രസ് പദയാത്രയുടെ ഭാഗമായി കണ്ണൂർ നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപെടുത്തി.കാസർഗോഡ് നിന്നു തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തളിപ്പറമ്പ ചിറവക്കിൽ നിന്ന് ഇരിക്കൂർ ചാലോട് വഴിയും പഴയങ്ങാടി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ പുതിയ തെരുവിൽ നിന്നു മയ്യിൽ ചാലോട് വഴിയും പോകണം.

തലശ്ശേരി ഭാഗത്ത് നിന്നും കാസർഗോഡ് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ മേലെ ചൊവ്വയിൽ നിന്ന് മുണ്ടയാട് കക്കാട് പുതിയതെരു വഴി തലശ്ശേരി ഭാഗത്ത് നിന്നും കാസർഗോഡ് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ ചാലോട് ഇരിക്കൂർ തളിപ്പറമ്പ് വഴി കടന്നുപോകണം.ഉച്ചയ്ക്ക് 2 മണി മുതൽ കണ്ണൂർ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങളുടെ ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തി.

Tags