ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ മികച്ച തിരകഥാകൃത്താക്കി പി എസ് സി ബുള്ളറ്റിനില്‍ ഫോട്ടൊ പ്രസിദ്ധികരിച്ച സംഭവം; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ മികച്ച തിരകഥാകൃത്താക്കി പി എസ് സി ബുള്ളറ്റിനില്‍ ഫോട്ടൊ പ്രസിദ്ധികരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ വി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വീഴ്ച പറ്റിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.
പി എസ് സി പ്രസിദ്ധീകരിച്ച ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരി എന്ന വ്യക്തിയുടെ പേരിനൊപ്പം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ ഉള്‍പ്പെടുത്തിയത് ഗുരുതരമായ പിഴവാണ്. പി എസ് സി യിലെ ഇടതുപക്ഷ അനുകൂല ഉദ്യോഗസ്ഥര്‍ ദേശാഭിമാനി പ്രസില്‍നിന്നും പ്രസിദ്ധീകരിച്ചതാണെന്നു സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു .കഴിഞ്ഞ മേയ് 15-ന് പിഎ സ്‌സി പ്രസിദ്ധീകരിച്ച ബുള്ളറ്റിന്റെ അവസാന പേജിലെ സമകാലികം കുറിപ്പിലാണ് ഗുരുതരമായ തെറ്റുള്ളത്.
49-ാമത് കേരള ഫിലിം ക്രി ട്ടിക്‌സ് അവാര്‍ഡുകളെക്കുറിച്ചുള്ള വിവരണത്തില്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടിയ രാജേഷ് തില്ലങ്കേരിക്കു പകരം ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ പ്രസിദ്ധീ കരിക്കുകയായിരുന്നു. ജൂണ്‍ ഒന്നിനും 15-നും പുതിയ ബുള്ളറ്റിനുകള്‍ പ്രസിദ്ധീകരിച്ചിട്ടും ഫോട്ടോ മാറിയതിന് പിഎസ്‌സി തിരുത്ത് നല്‍കിയില്ല. പി എസ് സി പരീക്ഷാ പരിശീലനങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ആശ്രയിക്കുന്ന ഔദ്യോഗിക പ്രസിദ്ധീകരണമാണ് പി എസ് സി ബുള്ളറ്റിന്‍.
.jpg)

