യൂത്ത് കോൺഗ്രസ് ഡി.എഫ്.ഒ മാർച്ചിൽ സംഘർഷം: പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Clashes at Youth Congress DFO March: Police use water cannon
Clashes at Youth Congress DFO March: Police use water cannon

കണ്ണൂർ: അതിരൂക്ഷമായ വന്യമൃഗ ശല്യത്തിന് അറുതി വരുത്തുക. മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണമേർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഫോറസ്റ്റ് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പൊലിസ് ഉയർത്തിയ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.

നൂറോളം പ്രവർത്തകരാണ് സമരത്തിൽ പങ്കെടുക്കുന്നതിനായി കണ്ണൂർ താണയിൽ നിന്നും പ്രതിഷേധപ്രകടനമായി കണ്ണോത്തുംചാൽ ഫോറസ്റ്റ് ഓഫിസിന് മുൻപിലെത്തിയത്. സമരം പേരാവൂർ എം.എൽ.എസണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ആറളം ഫാമിൽ കാട്ടാനകൾ ജനങ്ങളെ കൊന്നൊടുക്കുമ്പോഴും മന്ത്രിയും വനം വകുപ്പും ഉറക്കം നടിക്കുകയാണെന്ന് സണ്ണി ജോസഫ് ആരോപിച്ചു. യുത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹൻ അദ്ധ്യക്ഷനായി. സുധീഷ് വെള്ളച്ചാൽ സ്വാഗതം പറഞ്ഞു.

Tags