ഇരിട്ടിയിൽ വനം വകുപ്പ് മന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി


ഇരിട്ടി : ആറളം ഫാമിൽ കാട്ടാന ആക്രമത്തിൽ ദമ്പതികളായ വയോധികർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചു ഇരിട്ടിക്കടുത്ത എടൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വനം വകുപ്പ് മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചു.
പത്തിലേറെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ്റെ വാഹനത്തിന് മുൻപിലേക്ക് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ചാടി വീണത്. ആറളം ഫാം കാട്ടാന അക്രമവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കുന്നതിനായി ആറളം ഗ്രാമ പഞ്ചായത്ത് ഹാളിലേക്ക് തിരിച്ചതായിരുന്നു മന്ത്രി.
മന്ത്രിയുടെ വാഹനത്തിന് മുൻപായുള്ള പൊലിസ് എസ് കോർട്ട് വാഹനവും മന്ത്രിയുടെ വാഹനവും പ്രതിഷേധക്കാർ തടഞ്ഞതോടെ അൽപനേരം റോഡിലായി. ഉടൻ പൊലിസുകാരി റങ്ങി സമരക്കാർക്കെതിരെ ലാത്തി വീശുകയും ബലപ്രയോഗത്തിലൂടെ മാറ്റാൻ ശ്രമിക്കുകയും ചെയ്തു. പിടി വലിക്കിടെയിൽ ഒരു പ്രവർത്തകൻ്റെ ഉടുമുണ്ട് ഉരിഞ്ഞു. കൂടുതൽ പൊലിസിറങ്ങിയാണ് മറ്റൊരു വാഹനത്തിൽ പ്രവർത്തകരെ ബലം പ്രയോഗിച്ചു മാറ്റിയത്. പത്തോളം പേരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തു നീക്കിയത്.
