മൊറാഴയിൽ കൗമാരകലാമേളയ്ക്ക് കൊടിയേറി: തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം

Youth art festival hoisted in Morazha: Taliparamba South Sub-District School Art Festival begins

മൊറാഴ: തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കേരള സ്കൂൾ 'കലോത്സവം–2026'ന് മൊറാഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രൗഢഗംഭീരമായ തുടക്കം. നവംബർ 10 മുതൽ 13 വരെ നാല് ദിവസങ്ങളിലായാണ് ഉപജില്ലയിലെ കൗമാര കലാമേള അരങ്ങേറുന്നത്. ഉദ്ഘാടന സമ്മേളനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ആന്തൂർ നഗരസഭാ ചെയർപേഴ്സൺ വി. സതീദേവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിനിമാ താരം സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായിരുന്നു. ജനറൽ കൺവീനർ ചേതന ജയദേവ് സ്വാഗതം ആശംസിച്ചു. തളിപ്പറമ്പ് സൗത്ത് എ.ഇ.ഒ. കെ.കെ. രവീന്ദ്രൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുലേഖ, മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് കുമാർ, ആന്തൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ. ആമിന ടീച്ചർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഓമന മുരളീധരൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. മോഹനൻ, വാർഡ് കൗൺസിലർമാരായ കെ. രജിത, ധന്യ ടി.വി. എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Youth art festival hoisted in Morazha: Taliparamba South Sub-District School Art Festival begins

കൂടാതെ മുൻ ചെയർപേഴ്സൺ പി.കെ. ശ്യാമള ടീച്ചർ, ഷാജീവ് എ., എസ്.എസ്.കെ. ഡി.പി.ഒ. ബഷീർ പി., ഹയർ സെക്കൻഡറി കോ-ഓർഡിനേറ്റർ കെ. പ്രേമരാജൻ, എച്ച്.എം. ഫോറം കൺവീനർ പി.പി. സുരേഷ് ബാബു, കമ്പിൽ മാപ്പിള എച്ച്.എസ്.എസ്. പ്രിൻസിപ്പൽ കെ. രാജേഷ്, മയ്യിൽ ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ വി.കെ. ശ്രീകല, ചട്ടുകപ്പാറ ഗവ. എച്ച്.എസ്.എസ്. പ്രധാനാധ്യാപകൻ എം.സി. ശശീന്ദ്രൻ, രാജീവൻ കെ., കെ.എം. ബാലകൃഷ്ണൻ, സംഘാടക സമിതി വൈസ് ചെയർമാൻ ഒ.സി. പ്രദീപ് കുമാർ, യൂണിയൻ ചെയർപേഴ്സൺ കുമാരി അവന്തിക ടി., മൊറാഴ ഗവ. എച്ച്.എസ്.എസ്. പ്രധാനാധ്യാപിക സരിത എ., ഷമീമ പി.എം., നൗഷാദ് കെ. തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികളാണ് നാല് ദിവസങ്ങളിലായി വ്യത്യസ്ത വേദികളിൽ നടക്കുന്ന വൈവിധ്യമാർന്ന കലാമത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.

Tags