ക്രിസ്മസ്–ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ് ; കണ്ണൂർ പുതിയ തെരുവിലെ വീട്ടിൽ കഞ്ചാവും ഹൊറൈയ്നും സൂക്ഷിച്ച യുവാവ് അറസ്റ്റിൽ
കണ്ണൂർ : വീടു കേന്ദ്രീകരിച്ച് മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽവില്പനക്കായി സൂക്ഷിച്ച ഹെറോയിനും കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. ചിറക്കൽ പുതിയ തെരു രാമഗുരു യുപി സ്കൂളിന് സമീപത്തെ ആമിന മൻസിലിൽ അമിൻ അഹമ്മദ് (26) നെയാണ്എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അക്ഷയ് യും സംഘവും അറസ്റ്റു ചെയ്തത്.
ക്രിസ്മസ് - നൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ പുതിയതെരു രാമഗുരു യു.പി സ്കൂളിന് സമീപം പ്രതിയുടെ വീട്ടിൽ വെച്ചാണ് 93.926 ഗ്രാം കഞ്ചാവും 8. 224 ഗ്രാം ഹെറോയിനും എക്സൈസ് സംഘം പിടികൂടിയത്. പ്രതിയുടെ കയ്യിലുണ്ടായിരുന്ന ആപ്പിൾ കമ്പനിയുടെ ഐ ഫോണും കസ്റ്റഡിയിലെടുത്തു.റെയ്ഡിൽഎക്സൈസ് ഇൻസ്പെക്ടർ അനുശ്രീ (എക്സൈസ് സർക്കിൾ ഓഫീസ് കണ്ണൂർ), അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷനിൽ കുമാർ.സി.പി, അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ സന്തോഷ്.എം. കെ, റാഫി.കെ.വി, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ സുജിത്ത്.ഇ, സജിത്ത്. എം, സിവിൽ എക്സൈസ് ഓഫീസർമാരായ നിഖിൽ. പി, ഷിബു. ഒ.വി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
.jpg)


