പറശിനിക്കടവിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
Jul 5, 2026, 16:18 IST
പറശിനിക്കടവ്: എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയില്‍. പഴയങ്ങാടി മെഹന്‍ മന്‍സിലില്‍ കെ.മുഹമ്മദ് റഹീസ്(24)നെയാണ് പിടികൂടിയത്.
ഇയാളില്‍ നിന്ന് 1200 രൂപ വിലവരുന്ന 0.1908 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
ഇന്നലെ (ജൂലായ്-4 ന്) വൈകുന്നേരം 9 ന് പറശിനിക്കവ് ക്ഷേത്രത്തില്‍ സ്റ്റെപ്പുകള്‍ ഇറങ്ങുന്ന സ്ഥലത്തെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചാണ്
ഡാന്‍സാഫ് ടീമും തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍, സീനിയര്‍ സി.പി.ഒ പ്രജീഷ്, ഡ്രൈവര്‍ സി.പി.ഒ രമേഷ് എന്നിവര്‍ ചേര്‍ന്ന് ഇയാളെ പിടികൂടിയത്.
.jpg)

