കണ്ണൂർ പുതിയ തെരുവിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Youth arrested with half a kilogram of cannabis at Puthiya Theru Kannur

കണ്ണൂർ: കണ്ണൂർ നഗരത്തിനടുത്ത പുതിയ തെരുവിൽ അര കിലോകഞ്ചാവുമായി യുവാവ് അറസ്റ്റിൽ. വളപട്ടണം പൊയ്ത്തുംകടവ് സ്വദേശി സൈനുൽ ഹാബി ദാ (39)അര കിലോ കഞ്ചാവുമായി പിടിയിലായത്.

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി വളപട്ടണം എസ് എച്ച് ഒ ടി എം വിപിൻ, എ.എസ് ഐ ഷാജി, ഷെറിൻദാസ് എന്നിവർ നടത്തിയ വാഹന പരിശോധനയിലാണ് ഇന്നലെ അർദ്ധരാത്രി സ്‌കൂട്ടറിൽ കഞ്ചാവുമായി സഞ്ചരിക്കുകയായിരുന്ന സൈനുൽ ഹാബിദ് പിടിയിലായത്. ഇയാളിൽ നിന്നും വിൽപ്പനയിലൂടെ ശേഖരിച്ച 21000 രൂപയും പിടികൂടിയിട്ടുണ്ട്.

രഹസ്യ വിവരം ലഭിച്ചതനുസരിച്ചാണ് പൊലീസ് റെയ്ഡ് നടത്തിയത്. നേരത്തെ ലഹരികച്ചവടം നടത്തുന്നു വെന്ന സംശയത്താൽ നിരീക്ഷണത്തിലായിരുന്നു സൈനുൽഹാ ബിദ്.

Tags