തളിപ്പറമ്പിൽ യുവതിയെ മാനഭംഗപ്പെടുത്തി നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവം : യുവാവ് അറസ്റ്റിൽ

shahatth
shahatth

തളിപ്പറമ്പ :യുവതിയെ മാനഭംഗപ്പെടുത്തി നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം അരീക്കോട്ടെ ടി.സി.ഷാഹത്ത്(29)നെയാണ് ബംഗളൂരുവില്‍ വെച്ച് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.2000, 2021 കാലത്ത് സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ശ്രീകണ്ഠാപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ കോഴിക്കോട്, ധര്‍മ്മശാല, പറശിനിക്കടവ്, എന്നിവിടങ്ങളില്‍ കൊണ്ടുപോയി ഇയാൾ ബലാത്സസംഗം ചെയ്തുവെന്നാണ് പരാതി.

tRootC1469263">

യുവതി തളിപ്പറമ്പില്‍ പഠിക്കുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.പഴയ ദൃശ്യങ്ങല്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍.2024 ആഗസ്റ്റ് മാസത്തിലാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.ഒക്ടോബര്‍ 28 നാണ് യുവതി ഷാഹത്തിന്റെ പേരില്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.ഇന്നലെയാണ് ബംഗളൂരുവില്‍ വെച്ച് ഇയാള്‍ പോലീസിന്റെ പിടയിലായത്.തളിപ്പറമ്പില്‍ എത്തിച്ച പ്രതിയെ  കോടതിയില്‍ ഹാജരാക്കി.

Tags