മേലെ ചൊവ്വ പാതിരപ്പറമ്പിൽ രാസലഹരിയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Youth arrested for possession of drugs and cannabis in Pathiraparampil, Mele Chuva

കണ്ണൂർ:മാരക രാസലഹരിയായ എം ഡി എമ്മെയും കഞ്ചാവുമായി യുവാവിനെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. മേലെചൊവ്വ പാതിരിപ്പറമ്പിന്നടുത്ത് വെച്ചാണ് ഇന്നലെ സന്ധ്യയോടെ താഴെ മുണ്ടയാട് ഹൗസിൽ ടി എം അർജ്ജുനനെ (24) എസ് ഐ ഇ വി വിനീതും സംഘവും അറസ്റ്റ് ചെയ്തത്.നമ്പർ പ്ലേറ്റും ഹെൽമെറ്റുമില്ലാതെ തെഴുക്കിൽപീടിക ഭാഗത്തേക്ക് കെഎൽ 60 ക്യു 8171 നമ്പർ മോട്ടോർസൈക്കിൾ ഓടിച്ചു വരവെ പോലീസ് ജീപ്പ് കണ്ട് വെട്ടിച്ച് പോകാൻ ശ്രമിക്കവെ വണ്ടി തടഞ്ഞ് പരിശോധിച്ചപ്പോഴാണ് 0.51ഗ്രാം എംഡി എമ്മേയും 22.88 ഗ്രാം കഞ്ചാവും കണ്ടെത്തിയത്. 

tRootC1469263">

സിഗരറ്റ് പോക്കിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു രാസലഹരി.അതോടൊപ്പം രാസലഹരി ഉപയോഗിക്കാനുള്ളഗ്ലാസ് ട്യൂബും പിടിച്ചെടുത്തിട്ടുണ്ട്. പ്രതി വില്പനക്കായി സൂക്ഷിച്ചതായിരിക്കാം രാസലഹരിയും കഞ്ചാവുമെന്നുംനേരത്തേയുംലഹരിക്കേസിൽ ഇയാളെപിടികൂടീട്ടുണ്ടെന്നുംപോലീസ് പറഞ്ഞു. അറസ്റ്റിലായ അർജ്ജുനനെഇന്ന് കോടതിയിൽ ഹാജരാക്കും.

Tags