കണ്ണൂർ കോട്ടൂരിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
Nov 22, 2025, 13:59 IST
കാടാച്ചിറ : കാടാച്ചിറ കോട്ടൂരിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ കോട്ടൂർ സ്വദേശി മുഹമ്മദ് നുഫൈലാണ് 1.350 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായത്. ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്തോടെ ചക്കരക്കൽ സി.ഐ എം.പി ഷാജിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റ്.
tRootC1469263">മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലിസ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഈയാളെ നിരീക്ഷിച്ചു വരികയായിരുന്നു. പ്രതിക്കെതിരെ എൻ.ഡി.പി.എസ് ആക്ടുപ്രകാരം കേസെടുത്തു കോടതിയിൽ ഹാജരാക്കി.
.jpg)

