കണ്ണപുരത്ത് വീട്ടിൽ സൂക്ഷിച്ച 6.99 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

 Youth arrested with 6.99 grams of MDMA kept at home in Kannapuram
 Youth arrested with 6.99 grams of MDMA kept at home in Kannapuram

കണ്ണപുരം:കണ്ണപുരത്ത് എം.ഡി.എം.എ. വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച കേസിൽ യുവാവിനെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു.  കെ. കണ്ണപുരം സ്വദേശിയായ അൻഷാദാണ്(38) അറസ്റ്റിലായത്. കണ്ണപുരം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു കെ.യുടെ നേതൃത്വത്തിൽ എസ്.ഐ. അതുൽ രാജും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് 6.99 ഗ്രാം എം.ഡി.എം.എ.യാണ് പിടികൂടിയത്. ബുധനാഴ്ച്ച പുലർച്ചെയായിരുന്നു റെയ്ഡ് നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 

tRootC1469263">

പ്രതിയുടെ വീട് പരിശോധനയ്ക്കും കുറ്റകൃത്യം കണ്ടെത്തുന്നതിനുമായി എ.എസ്.ഐ. മുഹ്ത്താർ, എസ്.സി.പി.ഒ. മഹേഷ്, സി.പി.ഒമാരായ വിജേഷ്, അനൂപ്, നിഖിത എന്നിവരോടൊപ്പം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ഡാൻസാഫ് സേനാംഗങ്ങളായ ബിനു, പ്രബീഷ് എന്നിവർ പങ്കെടുത്തു. പ്രതിയായ അൻഷാദിനെ ചോദ്യം ചെയ്തതിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് കണ്ണപുരം പൊലിസ് അറിയിച്ചു.

Tags