89.3 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് മയ്യിൽ പൊലീസിന്റെ പിടിയിൽ

Youth arrested by Mayyil police with 89.3 grams of hashish oil

കണ്ണൂർ: മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കണ്ണാടിപ്പറമ്പിൽ നടത്തിയ വാഹന പരിശോധനയിൽ 89.3 ഗ്രാം ഹാഷിഷ് ഓയിൽ സഹിതം യുവാവ് പൊലീസ് പിടിയിലായി.ചേലേരി സ്വദേശിയായ എൻ.വി ഹരികൃഷ്ണനാ (27) ണ് പിടിയിലായത്. പോലീസ് പെട്രോളിങ്ങിനിടെ ബൈക്ക് നിർത്തിച്ചപ്പോൾ സംശയാസ്പദമായി പെരുമാറിയതിനാലാണ് ഇയാളെ പരിശോധിച്ചത്. പരിശോധനയിൽ ബൈക്കിൽ നിന്നും മാരക ലഹരി വസ്തു കണ്ടെത്തി.

ഇയാളുടെ പേരിൽ മയ്യിൽ പോലീസ് സ്റ്റേഷനിൽ തന്നെ   രണ്ടു എൻഡിപിഎസ് കേസുകളുണ്ട്.മയ്യിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സഞ്ജയ് കുമാർ പി. സിയുടെ  നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ മോഹനൻ എം, സിവിൽ പോലീസ് ഓഫീസർമാരായ ശരത്ത് കുമാർ, ബിപിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Tags