കണ്ണൂർ നഗരത്തിൻ മെത്താഫിറ്റമിനും എൽഎസ്ഡി സ്റ്റാമ്പുമായി യുവാവ് അറസ്റ്റിൽ

Youth arrested with methamphetamine and LSD stamps in Kannur city


 കണ്ണൂർ: മാരക ലഹരി മരുന്നായ മെത്താഫിറ്റാമിനും എൽ എസ് ഡി സ്റ്റാമ്പുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കണ്ണൂർ കക്കാട് സ്വദേശി സൂരജിനെ (24) യാണ്എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

 രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ, പുതിയ ബസ്സ് സ്റ്റാന്റ്, പാറക്കണ്ടി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 0.015 ഗ്രാം എൽ എസ് ഡി സ്റ്റാമ്പും 317 മില്ലി ഗ്രാം മെത്താഫിറ്റുനുമായി യുവാവ് അറസ്റ്റിലായത്.എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി വി , സുഹൈൽ പി പി എന്നിവർക്കുലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പരിശോധനയിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ അനിൽകുമാർ പി കെ, അബ്ദുൾ നാസർ ആർ പി, പുരുഷോത്തമൻ സി, അജിത്ത് സി. പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ സുഹൈൽ പി പി, ഉമേഷ്‌ കെ, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, സുജേഷ് വി കെ എന്നിവരും ഉണ്ടായിരുന്നു.

Tags