കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ
Apr 13, 2025, 14:00 IST


കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ് നടത്തിയ യുവാവ് അറസ്റ്റിൽ ' ഏഴോം കൊട്ടില സ്വദേശി എം.രൂപേഷിനെയാണ് കണ്ണൂർ ആർ.പി.എഫ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച്ച രാത്രി 10 മണിയോടെ കോയമ്പത്തൂർ -കണ്ണൂർ എക്സ്പ്രസ് യാത്രക്കാരെ ഇറക്കി കണ്ണൂർ റെയിൽവെസ്റ്റേഷൻ യാർഡിലേക്ക് മാറ്റുന്നതിനിടെയാണ് മൂന്ന് വട്ടം കല്ലേറുണ്ടായത്.
ഈ സമയം ഷണ്ടിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ജീവനക്കാരി കല്ലേറിൽ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കല്ലേറ് നടത്തി രക്ഷപ്പെട്ട പ്രതിയെ മിനുട്ടുകൾക്കകംആർ.പി.എഫ് ഇൻസ്പെക്ടർ വർഗീസ്. ഉദ്യോഗസ്ഥരായ മനോജ് കുമാർ, ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ യുവാവിനെ പിടികൂടുകയായിരുന്നു. ട്രാക്കിൽ കയറി അടി കൂടിയതിന് ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
