മെത്താംഫിറ്റമിനുമായി യുവാവ് കണ്ണൂരിൽ പിടിയിൽ

Youth arrested in Kannur with methamphetamine

കണ്ണൂർ : കണ്ണൂർ എക്‌സൈസ് റേഞ്ച്  ഓഫീസിലെ  എക്സൈസ് ഇൻസ്പെക്ടർ അക്ഷയ് യും പാർട്ടിയും  എക്സൈസ് കമ്മീഷണർ സ്ക്വാഡിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻ്റിൽ വെച്ച്  3.760 ഗ്രാം മെത്താം ഫിറ്റമിനുമായി  കോഴിക്കോട് പന്ന്യങ്ങര സ്വദേശി സറീന മൻസിലിൽ  എൻ.പി. അജ്മലിനെയാണ് അറസ്റ്റ് ചെയ്തത്പ്രതിയെ കണ്ടെത്തുന്നതിൽ കേരള എ.ടി.എസിന്റെയും കണ്ണൂർ ഡിവിഷൻ സൈബർ വിഭാഗത്തിന്റെയും സഹായം ലഭിച്ചിരുന്നു. 

tRootC1469263">

അന്വേഷണ സംഘത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷനിൽ കുമാർ സി പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ സന്തോഷ് തൂണോളി, സന്തോഷ് എം കെ , പ്രിവന്റിവ് ഓഫീസർ ഗ്രേഡ്മാരായ സുജിത്ത് ഇ, സജിത്ത് എം, സിവിൽ എക്സൈസ് ഓഫീസർ മാരായ ഷിബു ഒ വി, നിഖിൽ പി പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷജിത്ത്. പി  എന്നിവരും പങ്കെടുത്തു.

Tags