കണ്ണൂർ പുതിയ തെരുവിൽ കാറിൽ കടത്തുകയായിരുന്ന മെത്താഫിറ്റാമിനും കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ : പുതിയ തെരുവിൽ കാറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ മെത്താ ഫിറ്റമിനും കഞ്ചാവുമായി യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കണ്ണൂർ തളാപ്പ് ചേനോളിലൈനിലെ എം.വി.കെ. അർജുൻ വിജയരാജ് (24), ചിറക്കൽ ഓണപ്പറമ്പിലെ എൻ. എൻ. മുഹമ്മദ് സിനാൻ (23) എന്നിവരെയാണ് കണ്ണൂർ റേഞ്ച് എക്സൈസ് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ അക്ഷയും സംഘവും അറസ്റ്റു ചെയ്തത്.
tRootC1469263">പുതിയതെരു ഓണപ്പറമ്പ് വെച്ചാണ് വാഹന പരിശോധനക്കിടെ പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നും9.285 ഗ്രാം മെത്താം ഫിറ്റാമിനും 4.85 ഗ്രാം കഞ്ചാവും പിടികൂടിയത്. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ. 58.എ.എച്ച്. 1140നമ്പർകാർ കസ്റ്റഡിയിലെടുത്തു. എക്സൈസ് സംഘത്തിൽഅസി. എക്സൈസ് ഇൻസ്പെക്ടർ സി.പി. ഷനിൽകുമാർ , അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ സന്തോഷ് തൂണോളി, സന്തോഷ് എം കെ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ്മാരായ സുജിത്ത് ഇ,സജിത്ത് എം,രജീഷ് രവീന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ ലക്ഷ്മണൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ദുലാരി രാജ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷജിത്ത് പി എന്നിവരും ഉണ്ടായിരുന്നു .
.jpg)


