കാഞ്ഞങ്ങാട് അമ്പലത്തറയിൽ ഹവാല പണവുമായി യുവാവ് പിടിയിൽ
കാഞ്ഞങ്ങാട് : അമ്പലത്തറയിൽരേഖകളില്ലാതെ കടത്തുകയായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ഹവാല പണം പോലീസ് പിടികൂടി. സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 11,34,500 രൂപയുമായി ബേളൂർ കല്ലംതോൽ സ്വദേശി സി.എച്ച് അബ്ബാസാ (40) ണ് പിടിയിലായത്. കാസർഗോഡ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
tRootC1469263">സ്കൂട്ടറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ വാഹനം പിന്തുടർന്ന് അമ്പലത്തറ പോലീസ് സ്റ്റേഷന് മുൻവശം എസ് എച്ച് റോഡിൽ വെച്ച് തടഞ്ഞു നിർത്തി പരിശോധിച്ചതിലാണ് പണം കണ്ടെത്തിയത്. പിടികൂടിയ പണം ഉൾപ്പെടെ പ്രതിയെ കോടതിയിൽ ഹാജരാക്കി.
അമ്പലത്തറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കൃഷ്ണൻ, എസ്‌സിപിഒമാരായ വിനോദ്, പ്രജിത്ത്, റിജു, ജില്ലാ ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ അബൂബക്കർ, എസ്‌സിപിഒ നികേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഹവാല വേട്ടയ്ക്ക് നേതൃത്വം നൽകിയത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
.jpg)


