മട്ടന്നൂരിൽ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ


മട്ടന്നൂർ :കണ്ണൂർ സിറ്റി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. മട്ടന്നൂർ ടൗണിൽ ഇരിട്ടി റോഡിൽ വച്ചാണ് മരുതായി പയ്യപറമ്പ സ്വദേശിയായ കെ.നിഷാദിനെ പിടികൂടുന്നത്. ദേഹപരിശോധനയിൽ വിൽപ്പനയ്ക്കായി 55 ചെറു കുപ്പികളിലായി ബാഗിൽ സൂക്ഷിച്ച 195.18 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തു.
മട്ടന്നൂർ പൊലീസ് ഇൻസ്‌പെക്ടർ അനിൽ എസ്. ഐ ലിനീഷ് സി പി, എ.എസ്. ഐ ഷിനു, എസ്. സി.പി.ഒ സിറാജ്, സി.പി.ഒ സവിതയും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.ലഹരിയുടെ ഉപയോഗം, ലഹരി കച്ചവടം, എന്നിവ സ്ഥിരമായി ചെയ്തുവരുന്നവരെ നിരീക്ഷിച്ച് പരിശോധനകൾ തുടരുമെന്നും എല്ലാ സ്റ്റേഷൻ പരിധികളിലും ലഹരിക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി. നിധിൻ രാജ് ഐ പി എസ് അറിയിച്ചു.
Tags

മോഹൻലാലിനൊപ്പം എമ്പുരാൻ, വിക്രത്തിനൊപ്പം വീര ധീര സൂരൻ പിന്നെ ടോവിനോ-ചേരൻ എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട് ; 'നരിവേട്ട'യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്..
ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ നരിവേട്ടയിൽ പൊലീസ് കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു. ചിത്രത്തിൽ ബഷീർ മുഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന സുരാജിന്റെ ആദ്യ ക്യാരക