ആലക്കോട് ബക്കിരി മലയിൽ വാറ്റുചാരായവുമായി യുവാവ് അറസ്റ്റിൽ
Jan 5, 2026, 10:16 IST
ആലക്കോട് : വാറ്റുചാരായവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. നടുവിൽ താവുക്കുന്ന് ബക്കിരിമലയിലെ പൊന്മല വീട്ടിൽ ബാബു മാത്യു (43) വിനെയാണ് എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ്അസി: എക്സൈസ് ഇൻസ്പെക്ടർ കെ.അഹമ്മദുംസംഘവും അറസ്റ്റു ചെയ്തത്.
പട്രോളിംഗിനിടെ താവുക്കുന്ന് ബക്കിരിമലയിൽ വെച്ചാണ് മൂന്ന് ലിറ്റർ ചാരായവുമായി പ്രതി പിടിയിലായത്. റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഷിബു സി കെ, സിവിൽ എക്‌സൈസ് ഓഫീസർ ധനേഷ് വി ,രാജീവ് പി കെ, ജിതിൻ ആന്റണി വനിത എക്സൈസ് ഓഫീസർ അനുജ എൻ കെ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
tRootC1469263">.jpg)


