ചെണ്ടയാട് കോളേജ് കെട്ടിടത്തിന് നാശനഷ്ടങ്ങൾ വരുത്തിയ യുവാവ് അറസ്റ്റിൽ

Youth arrested for damaging Chendayad College building
Youth arrested for damaging Chendayad College building

കൂത്തുപറമ്പ്: ചെണ്ടയാട് മഹാത്മാ ഗാന്ധി ആർട്‌സ് ആൻ്റ് സയൻസ് കോളജിലെ ബിൽഡിംഗിൽ സ്ഥാപിച്ച മീറ്റർ ബോക്‌സ് നശിപ്പിക്കുകയും വയറുകൾ മോഷ്ടിക്കുകയും ചെയ്‌ത സംഭവത്തിൽ പ്രതി പിടിയിൽ. 

പാനൂർ ഈസ്റ്റ് വള്ള്യായി സ്വദേശി കെ.പി വൈഷ്‌ണവാണ് കണ്ണവം പൊലിസിന്റെ പിടിയിലായത്.ഓഗസ്റ്റ് നാലിനായിരുന്നു കേസിനാസ്‌പദമായ സംഭവം.സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് കെട്ടിടത്തിൽ അതിക്രമിച്ചു കയറിയ യുവാവിനെ തിരിച്ചറിഞ്ഞത്.

tRootC1469263">

Tags