കണ്ണൂർ പുതിയങ്ങാടിയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ
Jun 3, 2025, 19:45 IST


പഴയങ്ങാടി : നിരോധിത പുകയില ഉൽപന്ന വിൽപ്പനക്കാരനായ പുതിയങ്ങാടിയിലെ യുവാവിനെ പഴയങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു . പുതിയങ്ങാടി ബസ് സ്റ്റാൻഡിന് സമീപത്തെ മണ്ണൻ ഇബ്രാഹി എന്ന ഉമ്പായി(37)യെയാണ് പഴയങ്ങാടി പോലിസ് പ്രിൻസിപ്പൽ എസ് ഐ സുഹൈൽ അറസ്റ്റ് ചെയ്തത്.
ഇരുപത്തിനാല് പാക്കറ്റ് ഹാൻസ് പ്രതിയുടെ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച വെച്ച നിലയിൽ പൊലിസ് കണ്ടെടുത്തു.
ഗ്രേഡ് എസ് ഐ എം പ്രകാശൻ, സീനിയർ സിവിൽ പോലിസ് ഓഫീസർ വി വി സുരേഷ് കുളപ്രo എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.