ക്ഷേത്രപൈതൃകനഗരിയിൽ രാജസദസിൻ്റെ സംഗീതപ്പെരുമയുമായി കുരുന്നുകളുടെ അരങ്ങേറ്റം
ചിറക്കൽ : കോലത്തിരി രാജസദസിൻ്റെ സംഗീത പാരമ്പര്യം കാത്തുസൂക്ഷിച്ച് കുരുന്നുകളുടെ അരങ്ങേറ്റം. നവരാത്രി ജ്ഞാന സഭ സദസിൽ ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രനടയിലും പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം നവരാത്രി മണ്ഡപത്തിലും കുരുന്നുകൾ പാടിയപ്പോൾ പാരമ്പര്യ പൈതൃകത്തിൻ്റെ വൈഖരിയായി അതുമാറി.
ചിറക്കൽ കോവിലകം രാധാവർമ്മയുടെ മകൾ പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളജിൽ നിന്നും സംഗീത ബിരുദമെടുത്തു അധ്യാപികയായ മഞ്ജുള വർമ്മയും അവരുടെ മകൾ ഉന്നത പഠനം നേടിയ ആർദ്രാ വർമ്മയും ചേർന്നാണ് ചിറക്കൽ കോവിലകത്തിൻ്റെ കർണാടക സംഗീത പാരമ്പര്യം രാഗാർദ്ര ഗുരുകുലത്തിലൂടെ സംരക്ഷിക്കുന്നത്.ചിറക്കൽ ചിറയുടെ കിഴക്കേക്കരയുള്ള കൊട്ടാരക്കെട്ടിൽ കർണാടക സംഗീതത്തിൻ്റെ ബാലപാഠങ്ങൾ ചൊല്ലി കൊടുക്കാൻ പ്രായാധിക്യം വകവയ്ക്കാതെ പേരമക്കൾക്കൊപ്പം ഊർജ്ജസ്വലയായ രാധാവർമ്മയെ കാണാം.
സംഗീതം മാത്രമല്ല ശ്രീമദ് ഭാഗവത സപ്താഹമുൾപ്പെടെയുള്ള പുരാണ പാരായണങ്ങൾക്കും രാധാവർമ്മ മുൻപന്തിയിലാണ്. ചിറക്കൽ കിഴക്കേര കൊട്ടാര കെട്ടിൽ പുതുതലമുറയ്ക്ക് പാരമ്പര്യ പൈതൃകം പകർന്നു കൊടുക്കാൻ മകൾ സംഗീതാധ്യാപിക മഞ്ജുള വർമ്മയ്ക്കൊപ്പം സി.കെ മഹേഷ് വർമ്മയും ആർദ്രവർമ്മയും അനികേത് രാജയും ഒപ്പമുണ്ട്.
ഏഴു വയസുള്ള നിതാര നിധിനും ,നിതാര എസ് നമ്പ്യാറും, ചിറക്കലിലെ ദുർഗ്ഗ സജീഷ്, ലക്ഷ്മി സയാതിക,നയോമിക സനൂപ്, സായ ജോഷി എന്നിവരുമാണ് ഇക്കുറി നവരാത്രി മണ്ഡപത്തിൽ രാഗ്രാർദ്ര ഗുരുകുലത്തിലൂടെ അരങ്ങേറ്റം കുറിക്കാനെത്തിയത്.ഇതോടനുബന്ധിച്ച
സംഗീതാർച്ചനയിൽ നിരഞ്ജൻ ജെ മോഹൻ, നമൃത സുനിൽ, പി ഹരിപ്രിയ എന്നിവരും പാടി .മൃദംഗം:സി കെ മഹേഷ് വർമ്മ സി കെ
വയലിൻ : കെ ദീപ , പ്രദീപ് ചാല ഗഞ്ചിറ :അനികേത് രാജ ചിറക്കൽ ഉത്രട്ടാതി തിരുന്നാൾ സി.കെ. രാമവർമ്മ വലിയരാജയുടെ അനുഗ്രഹാശിസുകൾ വാങ്ങിയാണ് കുരുന്നുകൾ മണ്ഡപത്തിൽ അരങ്ങേറ്റത്തിനെത്തിയത്.ചിറക്കൽ കോവിലകം ദേവസ്വം സ്പെഷൽ ഓഫീസർ സി.കെ സുരേഷ് വർമ്മ , സംഗീതജ്ഞ ഡോ. സുമ സുരേഷ് വർമ്മ,വയലിനിസ്റ്റ് കോട്ടയം ഗണേഷ് ജെ അയ്യർ, പുല്ലാങ്കുഴൽ വിദുഷി ശ്രുതി, സംഗീതജ്ഞൻ ചിറക്കൽ ഗോപീകൃഷ്ണൻ, കഥകളി കലാകാരി രേണുക വർമ്മ ,ഡോ. സി.കെ. അശോക് വർമ്മ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
.jpg)


