തളിപ്പറമ്പിൽ സീബ്രാ ലൈൻ മുറിച്ചു കടക്കുന്നതിനിടെ യുവതിയെ ബൈക്കിടിച്ചു വീഴ്ത്തി വലിച്ചിഴച്ചു

A young woman was knocked down and dragged by a motorcycle while crossing at a zebra crossing in Taliparamba.
ഇടിച്ച ശേഷം സ്കൂട്ടർ നിർത്താതെ മീറ്ററുകളോളം യുവതിയെ വലിച്ചിഴച്ചാണ് നിന്നത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം. മന്ന–ചിൻമയ റോഡിലെ അലുമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ലിജിന.അപകടത്തെ തുടർന്ന് തുടയെല്ലിന്  സാരമായി പരിക്കേറ്റ യുവതിയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തളിപ്പറമ്പ് : കണ്ണൂർ - തളിപ്പറമ്പ് ദേശീയപാതയിൽ സീബ്രാലൈൻ മുറിച്ചു കടക്കുകയായിരുന്ന യുവതിയെ അമിത വേഗത്തിലെത്തിയ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് ഗുരുതര പരിക്ക്. ബക്കളം കാനൂൽ സ്വദേശിനി വി.സി. ലിജിനയ്ക്കാണ് ഗുരുതര പരിക്കേറ്റത്. 

A young woman was knocked down and dragged by a motorcycle while crossing at a zebra crossing in Taliparamba.

ഇടിച്ച ശേഷം സ്കൂട്ടർ നിർത്താതെ മീറ്ററുകളോളം യുവതിയെ വലിച്ചിഴച്ചാണ് നിന്നത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം. മന്ന–ചിൻമയ റോഡിലെ അലുമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ലിജിന.അപകടത്തെ തുടർന്ന് തുടയെല്ലിന്  സാരമായി പരിക്കേറ്റ യുവതിയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സീബ്രാലൈനിലൂടെ കാൽനടയാത്രക്കാർ നടന്നുപോകുമ്പോൾ വാഹനങ്ങൾ നിർത്താതെ പോകുന്നത്  നേരത്തെയും പരാതി ഉയർന്നിരുന്നു. ഇവിടെ നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗവും ഡ്രൈവർമാരുടെ അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്നാണ് ആക്ഷേപം.

Tags