കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രയ്ക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന ആരോപണവുമായി ബന്ധുക്കൾ

Young woman dies during heart surgery at Kannur Government Medical College Hospital; relatives allege medical negligence.


കണ്ണൂർ:പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു. ഇരിട്ടി സ്വദേശി ഫാത്തിമ (47) യാണ് മരിച്ചത്. സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം പരിയാരം പൊലീസിൽ പരാതി നൽകി. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ഫാത്തിമയുടെ മരണത്തിൽ അന്വേഷണം നടത്തുന്നത്. 

ശസ്ത്രക്രിയക്കിടെ രോഗിയുടെ നില ഗുരുതരമായ വിവരം സർജറി ചെയ്ത ഡോക്ടർ ബന്ധുക്കളെ അറിയിച്ചില്ലെന്നും, വിവരങ്ങൾ കൃത്യമായി പങ്കുവെക്കുന്നതിൽ ഡോക്ടർക്ക് വീഴ്ച പറ്റിയെന്നുമാണ് പ്രാഥമിക നിഗമനം. ഹൃദയ വാൾവ് ശസ്ത്രക്രിയക്കായി എത്തിയതായിരുന്നു ഫാത്തിമ. രാവിലെ ഒൻപതു മണിക്ക് ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറ്റിയ ഫാത്തിമയെ കുറിച്ചു തങ്ങൾക്ക് വിവരമൊന്നും ലഭിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു. രാത്രിയോടെയാണ് മരണമടഞ്ഞ വിവരം ബന്ധുക്കളെ അറിയിക്കുന്നത്. തുടർന്ന് ആശുപത്രിയിൽ സംഘർഷമുണ്ടായി. പൊലി സെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

Tags