തലശേരിയിൽ ഓവുചാലിലെ സ്ളാബിൽ കാൽ കുടുങ്ങി യുവാവിന് പരുക്കേറ്റു
Mar 24, 2025, 11:31 IST
തലശേരി :നഗരത്തിലെ മട്ടാമ്പുറം ഇന്ദിരാ പാർക്കിന് സമീപം ഓവ് ചാലിന് മുകളിൽ പതിച്ച കോൺക്രീറ്റ് സ്ലാബിനിടയിൽ കാല് കുടുങ്ങി യുവാവിന് പരിക്കേറ്റു. ഞായറാഴ്ച്ച രാത്രി ഒമ്പതര മണിക്ക് റോഡിലൂടെ കാൽനടയായി പോവുകയായിരുന്ന നഫ്സൽ എന്ന യുവാവിനാണ് പൊട്ടിയ സ്ലാബിനിടയിൽ കാല് കുടുങ്ങി വീണ് പരിക്കേറ്റത്.
tRootC1469263">വിവരമറിഞ്ഞെത്തിയ സാമൂഹ്യ പ്രവർത്തകൻ മൻസൂർ മട്ടാമ്പുറമാണ് നഫ്സലിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയത്.മട്ടാമ്പുറം വാർഡിലെ റോഡിലെ ഓവ് ചാലിന് മുകളിലിട്ട സ്ലാബുകൾ പൊട്ടിപൊളിഞ്ഞതിന്റെ വീഡിയോ ദിവസങ്ങൾക്ക് മുമ്പ് സാമൂഹ്യ പ്രവർത്തകൻ മൻസൂർ മട്ടാമ്പുറം സോഷ്യൽ മീഡിയകളിലൂടെ അറിയിച്ചിരുന്നു. എന്നാൽ അധികൃതർ നടപടിയെടുത്തിരുന്നില്ല. ഇതാണ് അപകടത്തിന് കാരണമായത്.
.jpg)


