മട്ടന്നൂർ നരയൻ പാറയിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരുക്കേറ്റു
Apr 30, 2026, 11:38 IST
കണ്ണൂർ :മട്ടന്നൂർ നരയൻ പാറയിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരുക്കേറ്റു
ഇരിട്ടിഭാഗത്ത് നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കാണ് ഇന്ന് രാവിലെ എട്ടരയോടെ അപകടത്തിൽപ്പെട്ടത്.
വൈദ്യുതി തൂണിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് തൊട്ടടുത്ത ഡ്രൈനേജിലേക്ക് വീണ് പൂർണ്ണമായും കത്തിനശിച്ചു.
യുവാവ് എഴുന്നേൽക്കാനാകാതെ ഡ്രൈനേജിലും ബൈക്കിനുമിടയിൽ കുടുങ്ങി ഗുരുതരമായ രീതിയിൽ ശരീരമാസകലം പൊള്ളലേറ്റു. ഓടികൂടിയ നാട്ടുകാർ ചേർന്ന് തീ അണച്ച് യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.jpg)

