ചെറുപുഴയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് യുവാവിന് പരുക്കേറ്റു

Young man injured after being attacked by wild boar in Cherupuzha
Young man injured after being attacked by wild boar in Cherupuzha

 ചെറുപുഴ: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ  ചെറുപുഴയില്‍ കാട്ടുപന്നി ആക്രമണത്തില്‍ യുവാവിന്  പരുക്കേറ്റു. കോഴിച്ചാല്‍ സ്വദേശി ജീസ് ജോസിനെയാണ് സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കാട്ടുപന്നി ആക്രമിച്ചത്.  തിങ്കളാഴ്ച്ച  രാത്രിയായിരുന്നു സംഭവം. ജീസ് ജോസ് രാജഗിരിയില്‍ നിന്നും കോഴിച്ചാലിലേക്ക് വരുമ്പോഴായിരുന്നു ബൈക്കിന് കുറുകെ ചാടി കാട്ടുപന്നി കുത്തി പരുക്കേല്‍പ്പിച്ചത്.  അക്രമത്തില്‍  പരുക്കേറ്റ ജീസിനെ പുളിങ്ങോത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags