ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ

visa fraud
visa fraud

ആലക്കോട് : ഇസ്രായേൽ വിസ വാഗ്ദ്ധാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത മണക്കടവ് സ്വദേശിയായയുവാവ് അറസ്റ്റിൽ '
മണക്കടവ് ശ്രീവത്സം വീട്ടിൽ ശ്രീതേഷി(35)നെയാണ് കൊട്ടി കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്തിൽ ശ്യാമെന്നവ്യാജ പേര് ഉപയോഗിച്ചായിരുന്നു യുവാവ് തട്ടിപ്പ് നടത്തിയത്. ഉദ്യോഗാർത്ഥികളിൽ നിന്ന് ഇയാൾ ലക്ഷങ്ങൾ തട്ടിയിരുന്നു.


ഡ്രീം ഹോളിഡെയ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണ് ശ്രീതേഷെന്നാണ് വിവരം. കുറുപ്പംപടിയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രം പതിനഞ്ച് ലക്ഷത്തോളം രൂപ ഇയാൾ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം.

Tags