ചാലയിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Young man found dead in a car parked in Chala

ചാല :ചാലയിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.തന്നട കുണ്ടത്തിൽ സ്വ ദേശി കെ. രജി നാ (35) ണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ ചാല ഹൈസ്കൂളിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന സ്വന്തം കാറിലാണ് രജിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. 

പോസ്റ്റുമോർട്ടത്തിന് ശേഷമേ യഥാർത്ഥ കാരണം ലഭ്യ മാകൂവെന്ന് പൊലിസ് അറിയിച്ചു.പിതാവ് കുണ്ടത്തിൽ രാജൻ . മാതാവ്: കാഞ്ചന. സഹോദരി: അഞ്ജു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags