തലശ്ശേരിയിൽ കക്ക വാരുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
Apr 23, 2026, 19:17 IST
തലശേരി : തലശേരിയിൽ കടലിൽ കക്ക വാരുന്നതിനിടെ അപകടത്തിൽ യുവാവ് മുങ്ങി മരിച്ചു. പുന്നോൽ പെട്ടിപ്പാലം സ്വദേശി അൻവറാണ് മരണപ്പെട്ടത്.
തലശ്ശേരി ഹാർബറിൽ വെച്ച് ഇളമ്പക്ക വാരുന്നതിനിടെയായിരുന്നു മുങ്ങിപ്പോയത്. നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. മൃതദേഹം തലശ്ശേരി ഗവ. ജനറൽ ആശുപത്രി മോർച്ചറിയിൽ.
.jpg)

