ബർണശേരിയിൽ യുവാവ് റോഡരികിൽ കുഴഞ്ഞു വീണു മരിച്ചു
Updated: Aug 28, 2026, 10:41 IST
കണ്ണൂർ : ബർണശേരിയിൽ റോഡരികിൽ കുഴഞ്ഞു വീണ് യുവാവ് മരിച്ചു. പാപ്പിനിശേരി പഞ്ചായത്ത് തുരുത്തികൊവ്വൽ സ്വദേശിയായ ആൽവിൻ ലിയോ ഫെർണാണ്ടസാണ് ( 27) മരിച്ചത്. ഗബ്രിയേൽ ഫെർണാണ്ടസ്-സോഫിയ ദമ്പതികളുടെ മകനാണ്.
ഇന്നലെ രാത്രി 9.30 ഓടെ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ പ്രദേശവാസികൾ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിനകം മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് പൊലിസ് അറിയിച്ചു.
.jpg)

