തളിപ്പറമ്പ് സ്‌കൂൾ പരിസരത്ത് എം ഡി എം എയുമായി യുവാവ് പിടിയിൽ

Young man arrested with MDMA near Taliparamba school

തളിപ്പറമ്പ്: തളിപ്പറമ്പിൽ വീണ്ടും ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പരിശോധന.3.5024ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ.തളിപ്പറമ്പ് ഞാറ്റുവയലിലെ അബ്ദുറഹ്‌മാന്റെ മകൻ മീത്തലെപാത്ത് വീട്ടിൽ എം.പി.മൻസൂറി(39)നെയാണ് റൂറൽ ജില്ല പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധസേനയായ ഡാൻസാഫും തളിപ്പറമ്പ് പോലീസും സംയുക്തമായി പിടികൂടിയത്. 

തിങ്കളാഴ്ച്ച രാത്രി 8.25 ന് സീതീസാഹിബ് ഹയർസെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ ഗ്രൗണ്ടിന് സമീപത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്.
നേരത്തെയും ഇയാൾ എം.ഡി.എം.എയുമായി പിടിയിലായിരുന്നതായി പോലീസ് പറഞ്ഞു.എസ്.ഐ പി.യദുകൃഷ്ണൻ, എസ്.ഐ യു.എച്ച്.അസ്ബർബാബു, എ.എസ്.ഐ മുഹമ്മദാലി, സീനിയർ സി.പി.ഒ സുജീഷ് എന്നിവരും ഡാൻസാഫ് ടീം അംഗങ്ങളും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.മൻസൂറിനെ  കോടതിയിൽ ഹാജരാക്കും.

Tags