ലഹരി, സൈബർ ക്രൈം എന്നിവയ്ക്കെതിരെ കരുതിയിരിക്കണം: യതീഷ് ചന്ദ്ര

We must be careful against drug addiction and cybercrime: Yatish Chandra
We must be careful against drug addiction and cybercrime: Yatish Chandra


അഞ്ചരക്കണ്ടി: ലഹരി, സൈബർ ക്രൈം എന്നിവയ്ക്കെതിരെ കരുതിയിരിക്കണമെന്ന് കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞു. അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിൽ പച്ചപ്പ് -സമഗ്ര പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം വേണം. നല്ല ഭക്ഷണത്തിൽ വിഷരഹിതമായ പച്ചക്കറികളും വേണം. 

tRootC1469263">

വിഷരഹിതമായ പച്ചക്കറി ഉത്പാദിപ്പിക്കാനും സമൂഹത്തിന് മാതൃകയാകാനും  ഈ പദ്ധതിയിലൂടെ സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ
അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.ലോഹിതാക്ഷൻ അധ്യക്ഷനായി. സ്കൂൾ മാനേജർ വി.പി.കിഷോർ ഉപഹാരം കൈമാറി.    പ്രിൻസിപ്പൽ ഒ.എം.ലീന, പ്രഥമാധ്യാപകൻ ടി.കെ.സലിം, വാർഡംഗം സി.കെ.അനിൽകുമാർ, പിടിഎ പ്രസിഡന്റ് എം.കെ.അനീഷ് കുമാർ, ബീന ലക്ഷ്മണൻ, സി.മനോജ് എന്നിവർ സംസാരിച്ചു.
 

Tags