എഴുത്തുകാരൻപവിത്രൻ ആയാടത്തിലിനെ അനുസ്മരിച്ചു
Jul 3, 2026, 15:23 IST
വട്ടക്കുളം:കണ്ണൂർ കരാറിനകത്തിന്റെ പുരാവൃത്തം എന്ന ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ് പവിത്രൻ ആയാടത്തിലിനെ സ്മരിക്കുന്നതിനു വട്ടക്കുളം ഗ്രാമിക ചാരിറ്റബിൾ ട്രസ്റ്റും, ദേശസേവാ സംഘം ലൈബ്രറിയും സംയുക്തമായി നടത്തിയ അനുസ്മരണ സമ്മേളനത്തിൽ കവിയും സാമൂഹ്യ നിരീക്ഷകനുമായ കെ.സി.ഉമേഷ് ബാബു അനുസ്മരണ ഭാഷണം നടത്തി.
ചന്ദ്രൻ മുള്ളൻകണ്ടി അധ്യക്ഷനായി. എ.കെ.അബ്ദുൾ അസീസ്, എൻ പ്രകാശൻ, കെ.പവിത്രൻ,ടി.സി.പങ്കജാക്ഷൻ, എം.വി.സി രഞ്ജിത്ത്, സലില ജയൻ, ടി.കെ.ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
.jpg)

