മട്ടന്നൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ സനോജിന് കെട്ടിവെക്കാനുള്ള തുക എഴുത്തുകാരൻ ബന്യാമിൻ ​നൽകി

Writer Benjamin gave the deposit to LDF candidate VK Sanoj in Mattanur


മട്ടന്നൂർ :എൽഡിഎഫ്​ മട്ടന്നൂർ മണ്ഡലം സ്ഥാനാർഥി വി കെ സനോജിന്​ തെരഞ്ഞെടുപ്പിന്​ കെട്ടിവെക്കേണ്ട തുക എഴുത്തുകാരൻ ബന്യാമിൻ നൽകി. മണ്ഡലം തെരഞ്ഞെടുപ്പ്​ കൺവൻഷനിൽ വെച്ചാണ്​ ബന്യാമിൻ തുക വി കെ സനോജിന്​ കൈമാറിയത്​.  മൂന്നാംതവണ അധികാരത്തിൽ വന്നാൽ സിപി എം തകർന്നു പോകുമെന്ന വാദം കൗതുകമാണെന്ന്​  ബന്യാമിൻ​ പറഞ്ഞു.

tRootC1469263">

മട്ടന്നൂർ മണ്ഡലം എൽഡിഎഫ്​ സ്ഥാനാർഥി വി കെ സനോജിൻറെ തെഞ്ഞെടുപ്പ്​ കമ്മിറ്റി രൂപീകരണ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ബന്യാമിൻ.അധികാരത്തിൽ ഇരിക്കുന്നതു കൊണ്ടല്ല; ജനങ്ങളുടെ ഇടയിൽ നിരന്തരമായി പ്രവർത്തിക്കുന്നതു കൊണ്ടും ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നതുകൊണ്ടുമാണ് ഇടതുപക്ഷ സർക്കാർ മൂന്നാമതും അധികാരത്തിൽ വരേണ്ടത്​​. എന്നാൽ തലമുതിർന്ന എഴുത്തുകാരന്​ അത്​  ബോധ്യപ്പെട്ടിട്ടില്ല.  അതുകൊണ്ടാണ്​ അടുത്ത തെരഞ്ഞെടുപ്പിൽ എൽഡിഎഫ്​ ജയിച്ചാൽ അഹങ്കാരം കൂടുമെന്ന്​ അദ്ദേഹം പറയുന്നത്​ -സച്ചിദനന്ദൻറെ പേര്​ പറയാതെ ബന്യാമൻ പറഞ്ഞു.  

 ഇവിടെ 25 വർഷം എംഎൽഎയായവരും 35 വർഷം എംപിയായവരും ഭരണത്തിൽനിന്ന്​ ഇറങ്ങുകയേയില്ല എന്നു പറഞ്ഞുകൊണ്ട്​ ഡെൽഹിയിൽ തുടങ്ങിയ അടി ഇനിയും അവസാനിച്ചിട്ടില്ല.   അവർക്കാർക്കുമില്ലാത്ത അഹങ്കാരം എൽഡിഎഫിലെ പ്രവർത്തകർക്കും എംഎൽഎമാർക്കും ഉണ്ടാകുമെന്ന വികലമായ കാഴ്ചപ്പാട്​ ഉണ്ടാക്കൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്​. എൽഡിഎഫിനെ താഴെയിറക്കിയിട്ട്​ 650ലധികം എംപിമാരെയും എംഎൽഎമാരെയും ബിജെപിക്ക്​ സംഭാവന ചെയ്ത പാർടിയെയും ഒരു മുന്നണിയെയും  അധികാരത്തിലേറ്റൂവെന്നാണ്​ ചില എഴുത്തുകാർ  ആവശ്യപ്പെടുന്നത്​. ​ എന്ത്​ കാഴ്ചപ്പാടിലാണ്​ ഇവർ ഈ ആവശ്യം മുന്നോട്ടു വെക്കുന്നതെന്ന്​ അറിയില്ല. 

ഇവരുടെ സിദ്ധാന്ത പ്രകാരം അടുത്ത തെരഞ്ഞെടുപ്പിൽ തമിഴ്​നാട്ടിൽ ഡിഎംകെയെയും കർണാടകയിലെ കോൺഗ്രസിനെയും താഴെയിറക്കി ബിജെപിയെ കൊണ്ടുവരേണ്ടിവരും. ഇടതുപക്ഷ മുന്നണിക്കെതിരെ എന്തെങ്കിലും പറയുകയെന്ന കാഴ്ചപ്പാടുമായി അത്തരക്കാർ മുന്നോട്ടുവരുമ്പോൾ അതിനെ പ്രതിരോധിക്കുകയെന്നത്​ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും കടമയാണ്​. കഴിഞ്ഞ 10 വർഷം കൊണ്ട്​ കേരളത്തിൽ ഉണ്ടായിട്ടുള്ള സമഗ്രമായ വികസനത്തെക്കുറിച്ച്​ ഇവിടത്തെ ഓരോ കുഞ്ഞിനോട്​ ചോദിച്ചാലും പറയും.  സമൂഹത്തിലെ ഏറ്റവും എളിയവനുപോലും വികസനത്തിൻറെ നേട്ടം ലഭ്യമാക്കിയ സർക്കാരിനെതിരെ, സമസ്​ത മേഖലയിലും വികസനം, സർവ ജനങ്ങളെയും ചേർത്തു പിടിക്കുന്ന നിലപാട്​, ഇന്ത്യയിലെ ഏത്​ സംസ്ഥാനവും കൊതിക്കുന്ന തരത്തിലുള്ള പുരോഗതി, അഴിമതി രഹിതമായ ഭരണം, പറഞ്ഞ വാഗ്ദാനങ്ങൾ ഓരോന്നും നിറവേറ്റിയ സർക്കാർ. 

ഇങ്ങനെയുള്ള ഒരു സർക്കാറിനെ താഴെയിറക്കാൻ അവർ പറയുന്നനുണകൾ എത്രവലുതാണെന്ന്​ ജനങ്ങൾ  തിരിച്ചറിയണം. അഴിമതിയുടെ ആൾക്കൂട്ടത്തെ അധികാരത്തിലേറ്റാനാണ്​ ഇവർ വാദിച്ചുകൊണ്ടിരിക്കുന്നത്​. മഹത്തായ ലക്ഷ്യം മുന്നിൽ കണ്ട്​ 100 കിലോമീറ്റർ സ്പീഡിൽ ഓടിക്കൊണ്ടിരിക്കുന്ന സൂപ്പർ ഫാസ്റ്റായ ബസ്സാണ്​ ഇടതു മുന്നണി സർക്കാരെന്നും അതിനെ താഴെയിറക്കി കട്ടപ്പുറത്തിരിക്കുന്ന ബസ്സിനെ എങ്ങിനെയെങ്കിലും ഓടിക്കാനുമാണ്​ ചിലർ ശ്രമിക്കുന്നതെന്നും ബന്യാമിൻ പറഞ്ഞു.  എൽഡിഎഫിനെ മൂന്നാമതും ഭരണത്തിൽ എത്തിക്കുകയെന്നത്​ ജനങ്ങളുടെ ആവശ്യമാണെന്നും അതിന്​ വി കെ സനോജിനെ വൻ ഭുരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Tags