സംസ്ഥാന അണ്ടർ 15 റെസ്ലിങ് ചാംപ്യൻഷിപ്പ് കണ്ണൂരിൽ
കണ്ണൂർ : കണ്ണൂർ ജില്ലാ റസ്ലിങ് അസോ. നേതൃത്വത്തിൽ ജനുവരി 10,11 തീയ്യതികളിൽ സംസ്ഥാന അണ്ടർ 15 റെസ്ലിങ് ചാംപ്യൻഷിപ്പ് കണ്ണൂർ പൊലിസ് ടർഫിലുള്ള ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 10.30 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചാംപ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽ നിന്നായി അറന്നൂറോളം ഗുസ്തി താരങ്ങൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കും.
tRootC1469263">മേയർ അഡ്വ. പി. ഇന്ദിര, കെ.വി സുമേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസി. അഡ്വ. ബിനോയ് കുര്യൻ, സിറ്റി പൊലിസ് കമ്മിഷണർ പി. നിഥിൻ രാജ് തുടങ്ങിയവർ പങ്കെടുക്കും. കണ്ണൂരിൽ നടക്കുന്ന മത്സരത്തിൽ നിന്നും ഫെബ്രുവരിയിൽ തമിഴ്നാട്ടിൽ നടക്കുന്ന ദേശീയ ചാംപ്യൻഷിപ്പിനെ തെരഞ്ഞെടുക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് എം. നിഷാമുദ്ദീൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പ്രസി വി.എം മുഹമ്മദ് ഫൈസൽ, വൈസ് പ്രസി. പി. ഹരി , എം ജിനചന്ദ്രൻ, ധീരജ് കുമാർ എന്നിവർ പങ്കെടുത്തു.
.jpg)


