ഗുസ്തി താരം രാജരത്നം അനുസ്മരണം കണ്ണൂരിൽ

Wrestler Rajaratnam commemorated in Kannur
Wrestler Rajaratnam commemorated in Kannur

കണ്ണൂർ :മുൻ സംസ്ഥാന ഗുസ്തി ചാമ്പ്യനും സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റുമായിരുന്ന എം.കെ രാജരത്നത്തിന്റെ പതിമൂന്നാമത് ചരമ വാർഷികം ഏപ്രിൽ 26 ന് വിപുലമായ പരിപാടികളോടെ നടക്കും. പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം  മുൻ ഗുസ്തി ചാമ്പ്യൻ കൂടിയായ പത്മഭൂഷൺ മോഹൻലാലാണ് മാർച്ച് എട്ടിന് കുമളിയിൽ നിർവഹിച്ചത്.

 ജില്ലയിലെ പ്രമുഖ ഗുസ്തി പരിശീലകനും സംസ്ഥാന ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡണ്ടും ആയിരുന്നു എം.കെ രാജരത്നം .
ഏപ്രിൽ 26-ന് സ്പോർട്സ് സാംസ്കാരിക സമ്മേളനം വൈകിട്ട് ആറുമണിക്ക് 
നടക്കും. കെ സുധാകരൻ എം പി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. കണ്ണൂരിലെ ഗുസ്തി പ്രോത്സാഹിപ്പിക്കുന്നതിനായി 
26ന് സീനിയർ സംസ്ഥാന ആൺ പെൺ ഗുസ്തി ചാമ്പ്യൻമാരുടെ ഗുസ്തി മത്സരവും നടക്കും. ഗുസ്തിയിൽ ഇക്കൊല്ലം കണ്ണൂരിൽ നിന്നും സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് നേടിയ എല്ലാ കുട്ടികൾക്കും  അവാർഡും നൽകും . 

കണ്ണൂരിലെ ഗുസ്തി ഗുരുക്കന്മാരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ ചെയർമാൻ തമ്പാൻ ബമ്മാഞ്ചേരി ജനറൽ കൺവീനർ ചെല്ലൂർ സജീവൻ രക്ഷാധികാരി വേണു ഗുരുക്കൾ കൺവീനർമാരായ റെജി രാജരത്നം, ഷാഹിൻ പള്ളിക്കണ്ടി എന്നിവർ പങ്കെടുത്തു

Tags