പുഴുവരിച്ച ചിക്കൻ വിറ്റു ; കണ്ണൂർ താഴെ ചൊവ്വ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലെ വിൽപന കേന്ദ്രത്തിനെതിരെ നടപടി


കണ്ണൂർ : കണ്ണൂർ - തലശേരി റോഡിലെതാഴെചൊവ്വയിലെ നെസ്‌റ്റോ ഹൈപ്പർ മാർക്കറ്റിലെ വ്യാപാര സ്ഥാപനത്തിൽ നിന്നുംവാങ്ങിയ ചിക്കനിൽ പുഴുവിനെ കണ്ടെത്തി. കഴിഞ്ഞ ദിവസം കുറുവ സ്വദേശി വാങ്ങിയ ചിക്കനിലാണ് പുഴുവിനെ കണ്ടത്.വീട്ടിലെത്തി ചിക്കൻ പാചകം ചെയ്യാനായി എടുത്തപ്പോഴാണ് പുഴുവിനെ കണ്ടെത്തിയത്.
തുടർന്ന് കോർപറേഷൻ ആരോഗ്യ വിഭാഗത്തിനും കണ്ണൂർ ടൗൺ പോലീസിലും പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം കോർപറേഷനിലെ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. അനീഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം.ജി. അനിത എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി നെസ്‌റ്റോ ഹൈപ്പർമാർക്കറ്റിനെതിരെ നടപടി സ്വീകരിച്ചു. തുടർ പരിശോധനയിൽ ലൈസൻസ് ഇല്ലാതെ വില്പന നടത്തുന്ന സാധനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കണ്ണൂരിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് മാളുകളിലൊന്നാണ് നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്.
