ലോകതപാൽ ദിനത്തിൽ വിദ്യാർത്ഥികൾ പോസ്റ്റ് മാസ്റ്ററെ ആദരിച്ചു
Oct 9, 2026, 15:46 IST
കിഴുന്ന: ലോക തപാൽ ദിനത്തിൽ കിഴുന്ന എൽ പി സ്കൂൾ വിദ്യാർഥികൾ കിഴുന്ന തപാൽ ഓഫീസ് സന്ദർശിക്കുകയും പോസ്റ്റുമാസ്റ്റർ കെ ലസിതയെ ആദരിക്കുകയും ചെയ്തു. തപാൽ ഓഫീസിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും സ്വന്തം സുഹൃത്തുക്കൾക്ക് കത്തുകൾ എഴുതി പോസ്റ്റ് ചെയ്യുകയും ചെയ്തു.
സ്കൂൾ സംരക്ഷണസമിതി അംഗം ജനു ആയിച്ചാൻകണ്ടി അധ്യക്ഷനായി. പ്രധാന അധ്യാപിക സി. ധന്യ, സുബിഷ സരേന്ദ്രൻ, കെ.ജൂലി, അർഷ വിനോദ്, പി.വി.ഷെണിക, സ്കൂൾ ലീഡർ ജഗൻ രാജ് എന്നിവർ സംസാരിച്ചു.
.jpg)


