വേൾഡ് കരാത്തെ ഫെഡറേഷൻ നിയമാവലി പഠനക്യാമ്പും പരിശീലന സെമിനാറും നടത്തി
കണ്ണൂർ: കരാത്തെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഉന്നമനത്തിനും, ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന ക രാത്തെ അധ്യാപകരുടെ കൂട്ടായ്‌മയായ കരാത്തെ മാസ്റ്റേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ റഫറി ക്ലിനിക്ക് കണ്ണൂരിൽ സംഘടിപ്പിച്ചു. ടി. ഒ. മോഹനൻ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു.കേരളത്തിലെ 14 ജില്ലകളിലും നിലവിൽ അസോസിയേഷന്റെ കമ്മിറ്റികൾ രൂപീകരിച്ചു കഴിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റഫറി ക്ലിനിക്കുകളും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്യുന്ന മാഫിയാ രീതികൾക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരിക്കും സംഘടന സ്വീകരി ക്കുകയെന്ന് ഭാരവാഹികൾ പറഞ്ഞു.
കരാത്തെയുടെ അന്തസും ഗുണനിലവാരവും തകർക്കുന്ന പ്രവണതകളെ കൂട്ടായ്മ ശക്തിയായി ചെറുക്കാനും തീരുമാനമായി. ചടങ്ങിൽ സെൻസെയ് എൻ. കെ. സുഗന്ധൻ അധ്യക്ഷത വഹിച്ചു. സെൻസെയ് സി. എൻ. മുരളി സ്വാഗതം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡണ്ട് സി സുനിൽ കുമാർ, സെൻസായ്‌മാരായ കെ. പി. ബാലൻ, പി ദിനേശ് കുമാർ, പി. പി. ഹേമന്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു. കണ്ണൂർ ജില്ലയിലെ 38 വിവിധ ക രാത്തെ സ്റ്റൈലുകളുടെ ചീഫ്‌ഇൻസ്ട്രക്ടർമാരും, 120 കരാത്തെ പരിശീലകരും റഫറി ക്ലിനിക്കിൽ സജീവമായി പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ലിഷ ദീപക് നിർവ്വഹിച്ചു. വേൾഡ് കരാത്തെ ഫെ ഡറേഷൻ പുതിയ നിയമാവലി 2026.പഠന ക്യാമ്പിനും സെമി നാറിനും സെൻസെയ് ഇ. വി. രാഘവൻ നേതൃത്വം നൽകി.
.jpg)

