ലോക എയ്ഡ്സ് ദിനാചരണം: ഡിസംബർ ഒന്നിന് കണ്ണൂരിൽ എയ്ഡ്സ് ബോധവൽക്കരണ റാലി നടത്തും

World AIDS Day: AIDS awareness rally to be held in Kannur on December 1
World AIDS Day: AIDS awareness rally to be held in Kannur on December 1

കണ്ണൂർ : പ്രതിസന്ധികൾ അതിജീവിച്ചു പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് എന്ന മുദ്രാവാക്യവുമായി ഡിസംബർ ഒന്നിന് ലോക എയ്ഡ്സ് ദിനാചരണം  നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൻ്റെ ഭാഗമായി ഡിസംബർ ഒന്നിന് വൈകിട്ട് അഞ്ച് മണിക്ക് കണ്ണൂർ ടൗൺ സ്ക്വയറിൽ ജില്ലാ തല ഉദ്ഘാടനം നടത്തും  വൈകിട്ട് നാലു മണിക്ക് കണ്ണൂർ കലക്ടറേറ്റിന് മുൻവശത്തു നിന്നുമാരംഭിച്ചു നഗരം ചുറ്റി എയ്ഡ്സ് ബോധവൽക്കരണ റാലി നടത്തും. 

tRootC1469263">

ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് ടൗൺ സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനം കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പി. നിധിൻ രാജ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്രനടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയാകും. ഡോ. പി.കെ അനിൽകുമാർ ദിനാചരണ പ്രതിജ്ഞ നൽകും തുടർന്ന് നഴ്സിങ്ങ് വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ സി ആർ . സി. എച്ച് ഓഫീസർ ഡോ. ജി. അശ്വിൻ, പി.പി സുനിൽകുമാർ 'ടി. സുധീഷ്, ഷബീർ പി.എ , അക്ഷയ പി.വി എന്നിവർ പങ്കെടുത്തു.

Tags