കണ്ണൂരിൽ വര്‍ക്കിങ്ങ് വിമന്‍സ് ഫോറം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
Jul 24, 2026, 11:05 IST
കണ്ണൂര്‍: വിദ്യാര്‍ത്ഥി യുവജനസമരത്തിന് നേരെയുള്ള ഡല്‍ഹി പൊലീസ് അക്രമണത്തില്‍ വർക്കിംഗ് വിമൻസ് ഫോറ(എ ഐ ടി യു സി )ത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വര്‍ക്കിങ്ങ് വിമന്‍സ് ഫോറം സംസ്ഥാന കമ്മിറ്റിയംഗം എന്‍ ഉഷ ഉദ്ഘാടനം ചെയ്തു.
സി നൂപുര അധ്യക്ഷയായി. കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി കെ എം സപ്ന, എം ഗിരീഷ് എന്നിവര്‍ സംസാരിച്ചു. ജിഷ വി എ ൻ സ്വാഗതം പറഞ്ഞു.പരിപാടിക്ക് കെ രജനി, ചിറമ്മൽ രജനി തുടങ്ങിയവർ നേതൃത്വം നൽകി.
.jpg)

