കണ്ണൂരിൽ മാർബിൾ മിനിലോറിയിലേക്ക് മാറ്റുന്നതിനിടെ രണ്ട് തൊഴിലാളികൾക്ക് പരുക്കേറ്റു

Two workers injured while transferring marble to mini-lorry in Kannur
Two workers injured while transferring marble to mini-lorry in Kannur

ഇരിട്ടി:കണ്ടെയ്‌നറില്‍ നിന്നും മിനി ലോറിയിലേക്ക് മാര്‍ബിള്‍ മാറ്റി കയറ്റുന്നതിനിടയില്‍ രണ്ടുപേര്‍ കുടുങ്ങി.
ഗുരുതരമായി കാലുകള്‍ക്ക് പരിക്കേറ്റ പുന്നാട് ടൗണിലെ തൊഴിലാളികളായ ബിനു ,ശശി എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിപ്രവേശിച്ചു.

ഇരിട്ടി പുന്നാടാണ്സംഭവം.ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. വലിയ ബുള്ളറ്റ് കണ്ടെയ്‌നറില്‍ കൊണ്ടുവന്ന മാര്‍ബിളുകള്‍ മറ്റൊരു മിനിലോറിയിലേക്ക് മാറ്റി കയറ്റുന്നതിനിടെയിലാണ് അപകടം ഉണ്ടായത്.

tRootC1469263">

Two workers injured while transferring marble to mini-lorry in Kannur
മാര്‍ബിള്‍ പാളികള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. സംഭവമറിഞ്ഞ് ഇരിട്ടിയില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ ടി.വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ രണ്ട് യൂണീറ്റ് ഫയര്‍ഫോഴ്‌സ് സംഘവും , ഇരിട്ടി പോലീസും സ്ഥലത്ത് എത്തിയിരുന്നു

Tags