മട്ടന്നൂരിൽ കിണർ നിർമാണത്തിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

Worker dies after falling into well during construction in Mattannur

മട്ടന്നൂർ: വെളിയമ്പ്ര പറയനാട്  കിണർ നിർമാണത്തിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു. കുയിലൂർ സ്വദേശി കെ.ബാലകൃഷ്ണൻ (കെ.ആർ.പി. ബാലൻ, 62) ആണ് മരിച്ചത്.ഇന്നലെ വൈകീട്ടോടെയാണ് അപകടം.

 ജോലികഴിഞ്ഞ് കിണറ്റിൽ നിന്ന്  കയറുമ്പോൾ കാൽ  തെന്നി താഴേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ:ആർ.പി.തങ്കമണി. മക്കൾ: സ്മിത (കെ.എസ്.എഫ്.ഇ , ശ്രീകണ്ഠപുരം), പരേതനായ സ്നികേഷ്. മരുമകൻ: കെ. വിനോദ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നടക്കും

Tags