കണ്ണൂരിൽ തെങ്ങ് മുറിക്കവെ മുകൾ ഭാഗം ഒടിഞ്ഞു വീണ് തൊഴിലാളി മരിച്ചു

Worker dies after upper part of tree breaks off while cutting coconut tree in Kannur
Worker dies after upper part of tree breaks off while cutting coconut tree in Kannur


ആലക്കോട്: തെങ്ങ്മുറിക്കവെ മുകൾഭാഗം ഒടിഞ്ഞ് തലയിൽവീണ് തൊഴിലാളി മരിച്ചു.തേർത്തല്ലിയിലെ മുളയാനിയിൽ വീട്ടിൽ രാജു മുളയാനിൽ(57)ആണ് മരിച്ചത്.ഭാര്യ മുട്ടിൽ കുടുംബാഗം ലീല.മക്കൾ: അക്ഷയ്, അതുല്യ.സഹോദരങ്ങൾ ശശിധരൻ, പൊന്നമ്മ, ശ്യാമള, ഉഷ.
ഇന്നലെ(നവംബർ-7 വെള്ളി) ഉച്ചക്ക് 2.30 ന് മേരിഗിരി ഹയർസെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ ജോർജ് പണ്ടാരക്കാലായിൽ എന്നയാളുടെ വീട്ടുപറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടെയാണ് സംഭവം.ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ നടക്കും.

tRootC1469263">

Tags